play-sharp-fill
പിതാവിനെ അന്വേഷിച്ച് കരഞ്ഞ് നടന്ന മൂന്നുവയസ്സുകാരനൊപ്പം അന്വേഷണത്തിനെത്തിയ പോലീസ് കണ്ടെത്തിയത് വൻ പാൻമസാല ശേഖരം

പിതാവിനെ അന്വേഷിച്ച് കരഞ്ഞ് നടന്ന മൂന്നുവയസ്സുകാരനൊപ്പം അന്വേഷണത്തിനെത്തിയ പോലീസ് കണ്ടെത്തിയത് വൻ പാൻമസാല ശേഖരം

സ്വന്തം ലേഖകൻ

കോഴിക്കോട്: പിതാവിനെ അന്വേഷിച്ച് കരഞ്ഞ് കൊണ്ടു നടന്ന മൂന്ന വയസുകാരനെ കണ്ട് അന്വേഷണത്തിനെത്തിയ പൊലീസിന് കണ്ടെത്തിയത് വൻ പാൻമസാല ശേഖരം. കോഴിക്കോട് നാദാപുരത്താണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പക്കൽ നിന്നാണ് നിരോധിത പാൻമസാല പിടികൂടിയത്. ടൗണിൽ ഒറ്റപ്പെട്ട് കണ്ടെത്തിയ 3 വയസ്സുകാരനെ സ്റ്റേഷനിലെത്തിച്ച ശേഷം തിരച്ചിൽ നടത്തിയ പൊലീസ് ഉത്തർപ്രദേശ് സ്വദേശിയായ പിതാവിനെ കണ്ടെത്തി കുട്ടിയെ കൈമാറുന്നതിനിടയിലാണ് 100 പാക്കറ്റ് പാൻ ഉൽപന്നങ്ങൾ കണ്ടെത്തിയത്.

കുട്ടിയെ കടയുടെ സമീപം നിർത്തി ഇയാൾ കടകളിൽ പാൻമസാല വിതരണത്തിന് പോവുകയായിരുന്നു. ഏറെനേരം കാത്തു നിന്ന കുട്ടി അച്ഛനെ കാണാതായതോടെ കരഞ്ഞുകൊണ്ടു നടക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുൻപ് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ഇയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലാച്ചി, നാദാപുരം, കക്കട്ടിൽ ടൗണുകളിൽ പാൻ വിൽപന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group