play-sharp-fill
മരണവീട്ടിലേക്ക് റീത്തുമായി വന്ന യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം

മരണവീട്ടിലേക്ക് റീത്തുമായി വന്ന യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം

സ്വന്തം ലേഖിക

കൊല്ലം : റീത്തുമായി ബൈക്കിൽ വന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്‌കുമാറിന്റെ മകൻ യദുകൃഷ്ണൻ (17) ആണ് മരിച്ചത്. മരണവീട്ടിലേയ്ക്ക് റീത്തുമായി വരുമ്പോഴായിരുന്നു അപകടം . കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്കിലെ രണ്ടാംവർഷ വിദ്യാർഥിയായ യദുകൃഷ്ണൻ, ഒഴിവ് സമയത്ത് പൂക്കടയിൽ സഹായിയായും ജോലിചെയ്ത് വരികയായിരുന്നു. ബൈക്കിൽ യദുകൃഷ്ണന് ഒപ്പമുണ്ടായിരുന്ന പതിമൂന്നുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 11.30ന് ശിവഗിരി പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നു. വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നുമണിയോടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥൻമുകൾ സിജു ഭവനിൽ സിജുവിന്റെ മകൻ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിന്റെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്.