video
play-sharp-fill

സ്‌കൂളിലെ നല്ല ചെറുപ്പക്കാരൻ പീഡനക്കേസിൽ അകത്തായി: അകത്തായത് ആദർശത്തിന്റെ ആൾരൂപമായ വിശ്വാസി; പിടിയിലായത് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലും; പ്രതി കുടുങ്ങിയത് വീട്ടമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ

സ്‌കൂളിലെ നല്ല ചെറുപ്പക്കാരൻ പീഡനക്കേസിൽ അകത്തായി: അകത്തായത് ആദർശത്തിന്റെ ആൾരൂപമായ വിശ്വാസി; പിടിയിലായത് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലും; പ്രതി കുടുങ്ങിയത് വീട്ടമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ

Spread the love
ക്രൈം ഡെസ്‌ക്
കോതമംലഗം: സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പീഡനക്കേസിൽ പൊലീസ് ജയിലിലാക്കിയപ്പോൾ ഞെട്ടിയത് സ്‌കൂൾ ഒന്നടങ്കമാണ്.
കോതമംഗലത്താണ് മഠ വക സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പീഡന കേസിൽ പൊലീസ് പൊക്കിയത്.
കോതമംഗലം ഇളങ്കാവ് പള്ളുപ്പേട്ട റെജി ജോസഫിനെ (34)നെയാണ് വീട്ടമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. പീഡിപ്പിക്കുയും നഗ്നചിത്രം കൈയിലുണ്ടെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
റെജി അറസ്റ്റിലായതോടെ സംഭവം സംബസിച്ച് കുടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് റെജി ജോസഫ്. വീട്ടമ്മയുമായി ഇയാൾ പരിചയപ്പെട്ടിട്ട് വർഷങ്ങളായി എന്നും ഇവർ തമ്മിൽ സൗഹൃദത്തിലായിരുന്നു എന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. വീട്ടമ്മയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ്. രാവിലെ ഇയാൾ ജോലിക്ക് പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം റെജി വീട്ടമ്മയുടെ വീട്ടിലെത്തി സൗഹൃദം തുടർന്നിരുന്നു.
ഈ രീതി പല ദിവസങ്ങളിലും തുടർന്നിരുന്നെന്നും ഇതിനിടെയാണ് ഒരു ദിവസം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും തന്റെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും വീട്ടമ്മ പൊലീസിൽ മൊഴി നൽകിയെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. റെജിയെ പൊലീസ് പീഡനക്കേസ്സിൽ അറസ്റ്റു ചെയ്തത് ഇയാൾ അംഗമായ പള്ളി ഇടവകക്കാരിൽ കനത്ത ഞെട്ടൽ സൃഷ്ടിച്ചിരിയ്കുകയാണ്.
റെജി ഇത്തരത്തിലൊരു സ്വഭാവ വിശേഷമുള്ള ആളാണെന്ന് ഇപ്പോഴും ഇവരിലേറെപ്പേരും വിശ്വസിക്കുന്നില്ല. നാട്ടിൽ നല്ല ഇമേജുള്ള വ്യക്തിയായിരുന്നു റെജി. സ്‌കൂളിലാണെങ്കിലും വാക്കിലും പ്രവർത്തിയിലുമെല്ലാം ക്ലീൻ ഇമേജ് നിലനിർത്തുന്നതിലും ഇയാൾ ശ്രദ്ധിച്ചിരുന്നു. കന്യാസ്ത്രീകളോടും വൈദീകരോടുമെല്ലാം കൺണ്ടെ ദൈവം എന്ന പോലെയായിരുന്നു ഇയാൾ പെരുമാറിയിരുന്നതെന്നാണ് അടുപ്പക്കാർ വ്യക്തമാക്കുന്നത്.