play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദീകനെ സസ്‌പെൻഡ് ചെയ്തു ; വികാരിയച്ചൻ ഒളിവിൽ തന്നെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദീകനെ സസ്‌പെൻഡ് ചെയ്തു ; വികാരിയച്ചൻ ഒളിവിൽ തന്നെ

സ്വന്തം ലേഖിക

കൊച്ചി: ഒൻപതു വയസുള്ള മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെൻഡ് ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോർജ് പടയാട്ടിലിനെയാണ് വൈദിക പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ.ജോർജ് പടയാട്ടിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. പീഡനത്തിനിരയായ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൻറെ മാനേജരാണ് വൈദികൻ. കുട്ടികൾ പള്ളിയിൽ പ്രാർഥിക്കാൻ എത്തിയ സമയത്ത് പീഡിപിച്ചെന്നാണ് പരാതി. വൈദികൻറെ മോശം പെരുമാറ്റം ഒരു പെൺകുട്ടി അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

അധ്യാപിക വീട്ടുകാരെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൂടുതൽ കുട്ടികൾ പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പോക്സോ നിയമ പ്രകാരം കേസെടുത്തത്.