പോലീസുകാരുടെ കടുത്ത മാനസിക സമ്മർദം കുറയ്ക്കാനൊരുങ്ങി മൂന്നാർ ഡിവൈഎസ്പി ; ഇനി ജന്മദിനത്തിൽ നിർബന്ധിത അവധി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഒരു സന്തോഷവാർത്ത. സ്വന്തം ജന്മദിനത്തിൽ നിർബന്ധിത അവധി നൽകാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മൂന്നാർ ഡിവൈഎസ്പി. പൊലീസുകാർ അഭിമുഖീകരിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം. ഇതോടെ ജന്മദിനത്തിൽ പൊലീസുകാർ ലീവ് എടുക്കേണ്ടതില്ല. പകരം നിർബന്ധിത അവധി അവർക്ക് ലഭിക്കും.

സബ് ഡിവിഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അവധി ബാധകമാണ്. എന്നാൽ, ജന്മദിനത്തിൽ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉത്തരവ് ബാധകമായിരിക്കില്ല. മൂന്നാർ ഡിവൈഎസ്പി എം രമേഷ് കുമാറാണ് മൂന്നാർ സബ് ഡിവിഷൻ പരിധിയിൽ വരുന്ന എട്ടോളം പൊലീസ് സ്റ്റേഷനുകൾക്ക് ബാധകമായി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group