
നടുറോഡിൽ നായയുമായി യുവാവിന്റെ വിരട്ടൽ: റോഡ് ഗതാഗതം തടസപ്പെടുത്തിയ യുവാവും നായയും പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: നടുറോഡിൽ വലിയ നായയെയുമായി ഗതാഗത തടസമുണ്ടാക്കിയ യുവാവും നായയും പൊലീസ് കസ്റ്റഡിയിലായി. ചെങ്കോട്ട റോഡിൽ കടപ്പാക്കട ജംഗ്ഷനിൽ വളർത്തുനായയുമായെത്തി യാത്രാതടസം സൃഷ്ടിച്ച യുവാവിനെയും നായയെയുമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സെൻ ബെർണാഡ് ഇനത്തിൽപ്പെട്ട മുന്തിയ ഇനം വളർത്തുനായയുമായി സ്ഥലത്തെത്തിയ യുവാവ് രാവിലെ മുതൽ കടകളുടെ മുന്നിലും നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സമീപത്തുമെത്തി പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിശോധന പോലെ ചുറ്റിക്കറങ്ങുകയായിരുന്നു.
ഇയാളുടെ പരിശോധനയെ തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു. കൂറ്റൻ നായയെ കണ്ട് യാത്രക്കാരും കുട്ടികളും ഭയന്നതോടെ സംശയം തോന്നിയ സമീപത്തെ കടയുടമകളും ടാക്സിക്കാരും യുവാവിനെ ചോദ്യം ചെയ്തു. കൊല്ലത്ത് നടക്കുന്ന ശ്വാനപ്രദർശനത്തിന്റെ മുന്നോടിയായുള്ള ട്രെയിനിംഗ് ആണെന്നും കടകളും വാഹനങ്ങളും പരിശോധിക്കാൻ തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്നും താൻ ഒരു നായ പരിശീലകൻ ആണെന്നുമൊക്കെ യുവാവ് ഇവരോട് പറഞ്ഞു. യുവാവിന്റെ പരസ്പരവിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ ചിലർ പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന് നു.
ഇതിനോടകം അവശനിലയിലായ നായയെ ഉച്ചയോടെ ജില്ലാ മൃഗാശുപത്രിയിലേയ്ക്ക് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇയാളുടെ പരിശോധനയെ തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു. കൂറ്റൻ നായയെ കണ്ട് യാത്രക്കാരും കുട്ടികളും ഭയന്നതോടെ സംശയം തോന്നിയ സമീപത്തെ കടയുടമകളും ടാക്സിക്കാരും യുവാവിനെ ചോദ്യം ചെയ്തു. കൊല്ലത്ത് നടക്കുന്ന ശ്വാനപ്രദർശനത്തിന്റെ മുന്നോടിയായുള്ള ട്രെയിനിംഗ് ആണെന്നും കടകളും വാഹനങ്ങളും പരിശോധിക്കാൻ തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്നും താൻ ഒരു നായ പരിശീലകൻ ആണെന്നുമൊക്കെ യുവാവ് ഇവരോട് പറഞ്ഞു. യുവാവിന്റെ പരസ്പരവിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ ചിലർ പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്
ഇതിനോടകം അവശനിലയിലായ നായയെ ഉച്ചയോടെ ജില്ലാ മൃഗാശുപത്രിയിലേയ്ക്ക് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Third Eye News Live
0