play-sharp-fill
എം.സി റോഡിൽ പള്ളത്ത് അപകടം: സൈക്കിൾ യാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ചു

എം.സി റോഡിൽ പള്ളത്ത് അപകടം: സൈക്കിൾ യാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. മറിയപ്പള്ളി കാക്കൂർ വെഞ്ചാപ്പള്ളി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ അഷ്ടമിച്ചിറ ഭാഗത്ത് നെല്ലിശേരി വീട്ടിൽ എം.ജി പോളാ(50)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ന് എം.സി റോഡിൽ പള്ളത്ത് കരിമ്പുങ്കാലായ്ക്ക് സമീപമായിരുന്നു സംഭവം. പള്ളംഭാഗത്തേയ്ക്ക് വരികയായിരുന്ന പോൾ സഞ്ചരിച്ച സൈക്കിളിൽ പിന്നാലെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പോൾ തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് ഇന്ന് വിട്ടു നൽകും. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.