play-sharp-fill
വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ സഹ പ്രവർത്തകനെ രക്ഷിക്കാൻ എസ്.ഐയുടെ ഒത്തു കളി: സഹ പ്രവർത്തനു വേണ്ടി കള്ളത്തരം കാട്ടിയ എസ്.ഐയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ

വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ സഹ പ്രവർത്തകനെ രക്ഷിക്കാൻ എസ്.ഐയുടെ ഒത്തു കളി: സഹ പ്രവർത്തനു വേണ്ടി കള്ളത്തരം കാട്ടിയ എസ്.ഐയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ

സ്വന്തം ലേഖകൻ
കൊല്ലം: സഹപ്രവർ്ത്തകനോടുള്ള അമിത സ്‌നേഹവും വാത്സ്യല്യവും മുട്ടൻ പണി നൽകിയിരിക്കുകയാണ് കൊല്ലം സ്റ്റേഷനിലെ ഒരു എസ്.ഐയ്ക്ക്. മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത പൊലീസുകാരന്റെ വൈദ്യ പരിശോധന വൈകിപ്പിച്ച കേസിലാണ് എസ്.ഐ എൻ അശോക് കുമാറിനെ കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 14 ന് കമുകംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. മെഡിക്കൽ ലീവിലുള്ള ചക്കുവരയ്ക്കൽ സ്വദേശിയായ പൊലീസുകാരൻ ബിജുവിന്റെ വാഹനം വെട്ടിത്തിട്ട സ്വദേശി വിജയന്റെ വാഹനത്തിൽ ഇടിച്ചിരുന്നു.
സംഭവത്തിൽ പൊലീസുകാരൻ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചുവെങ്കിലും പൊലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ അശോക് കുമാർ സ്വീകരിച്ചത്. കൂടാതെ അപകടത്തിന് ശേഷം നിർത്താതെ പോയ പൊലീസുകാരനെ പിന്നാലെയെത്തിയാണ് നാട്ടുകാർ പിടികൂടിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് റൂറൽ എസ്പി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണത്തിൽ എസ്ഐയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.