video
play-sharp-fill
പന്ത്രണ്ട് വർഷം പ്രണയിച്ച പെൺകുട്ടിയെ ‘വിവാഹം കഴിക്കാൻ’ കാമുകന്റെ ഹേബിയസ് കോർപ്പസ് ഹർജി: തന്നെ പറ്റിച്ച കാമുകനെ വേണ്ടെന്ന് കോടതിയിൽ കാമുകി; കള്ളനായ കാമുകനെ വേണ്ടെന്നു വച്ച യുവതി മാതാപിതാക്കൾക്കൊപ്പം പോയി; ഹേബിയസ് കോർപ്പസ് ഹർജി നൽകിയ്ത് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അകത്തായ കാമുകൻ

പന്ത്രണ്ട് വർഷം പ്രണയിച്ച പെൺകുട്ടിയെ ‘വിവാഹം കഴിക്കാൻ’ കാമുകന്റെ ഹേബിയസ് കോർപ്പസ് ഹർജി: തന്നെ പറ്റിച്ച കാമുകനെ വേണ്ടെന്ന് കോടതിയിൽ കാമുകി; കള്ളനായ കാമുകനെ വേണ്ടെന്നു വച്ച യുവതി മാതാപിതാക്കൾക്കൊപ്പം പോയി; ഹേബിയസ് കോർപ്പസ് ഹർജി നൽകിയ്ത് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അകത്തായ കാമുകൻ

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു കാമുകിമാർ പരസ്പരം അറിയാതെ പത്തൊൻപതു വർഷം പ്രണയിച്ച വിവാഹ തട്ടിപ്പുവീരൻ ജയിലിൽ നിന്നും പുറത്തിറങ്ങി നടത്തിയത് പുതിയ തട്ടിപ്പ്. പന്ത്രണ്ടു വർഷത്തോളം പ്രണയിച്ച പെൺകുട്ടിയെ വീട്ടുതടങ്കലിൽ നിന്നും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് പീഡനക്കേസിൽ പുറത്തിറങ്ങിയ കാമുകൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തന്നെ കബളിപ്പിച്ച കാമുകനൊപ്പം പോകാൻ താല്പര്യമില്ലെന്ന് കോടതിയെ അറിയിച്ച പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോയി. ഇതോടെ കള്ളക്കാമുകന്റെ ഹേബിയസ് കോർപ്പസ് ഹർജിയും കോടതി തള്ളി. വയല ഇടവയ്ക്കൽ സുധീഷ് ദിവാകറാണ് (24) താൻ പന്ത്രണ്ടു വർഷത്തോളം പ്രണയിച്ച പെൺകുട്ടിയെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.
രണ്ടു കാമുകിമാരെ ഒരേ സമയം പ്രണയിക്കുകയും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ജൂലായ് 30 ന് സുധീഷ് ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയതു റിമാൻഡ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിൽ നഴ്‌സായ മലയാളി പെൺകുട്ടിയെ പത്തൊൻപതു വർഷം പ്രണയിച്ച ശേഷമാണ് സുധീഷ് കബളിപ്പിച്ചത്. ഇതിനിടെ കോട്ടയം നഗരത്തിലെ പ്രമുഖ കുടുംബാംഗമായ പെൺകുട്ടിയെയും ഇയാൾ പ്രണയിച്ചിരുന്നു. ഒരേ സമയം രണ്ടു പേരെയും ഇയാൾ ഇരുവരും അറിയാതെ പ്രണയിക്കുകയായിരുന്നു. ഇതിനിടെ കോട്ടയം സ്വദേശിയായ പെൺകുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞ് ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന പെൺകുട്ടി നാട്ടിലെത്തുകയായിരുന്നു. തുടർന്ന് കോട്ടയം സ്വദേശിയായ പെൺകുട്ടിയുടെ കുടുംബത്തോട് കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു.
ഇതേ തുടർന്ന് ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന പെൺകുട്ടി ഇയാൾക്കെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതി അന്വേഷിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി വീണ്ടും പുതിയ നമ്പരുമായി ഇറങ്ങിയത്. കോട്ടയത്തെ പ്രമുഖ കുടുംബാംഗമായ പെൺകുട്ടിയെ തന്റെ കാമുകിയാണെന്നും, പ്രായപൂർത്തിയായ തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നുമുള്ള റിപ്പോർട്ട് സഹിതം ഇയാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. ഈ ഹർജിയിൽ പെൺകുട്ടിയുടെ വാദം കേട്ടതോടെയാണ് ഇയാളുടെ കള്ളത്തരങ്ങൾ പൊളിഞ്ഞത്. തുടർന്ന് കോടതി കേസ് തള്ളിക്കളയുകയായിരുന്നു.