play-sharp-fill
ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഉച്ചവിശ്രമം ഉറപ്പാക്കുന്നത്.

ഓഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെമുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ. പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം ഷിഫ്റ്റില്‍ ലഭിക്കുന്ന തരത്തില്‍ ജോലി പുനഃക്രമീകരിക്കും. നിയമലംഘനം നടത്തുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.