play-sharp-fill
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിൽ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിൽ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി

ന്യൂഡൽഹി: എസ്‍പി യതീഷ് ചന്ദ്രക്കെതിരായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിലാണ് എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം പരാതി നൽകിയത്.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരായ പരാതി തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്.


കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാകുകയുമായിരുന്നു. യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ബി.ജെ.പി പരാതി നൽകുകയും, സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തങ്ങളുടെ പരാതി തള്ളിയതിനെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും പ്രതികരിച്ചത്. പൊന്‍രാധകൃഷ്ണനെ യതീഷ് ചന്ദ്ര തടഞ്ഞപ്പോള്‍ എ എന്‍ രാധാകൃഷ്ണനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.