പി.എസ്.സി പരീക്ഷകൾ ഇനി മലയാളത്തിൽ: തീരുമാനം മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാനും നടത്തിയ ചർച്ചയിൽ
തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് പി.എസ്.സി ചെയര്‍മാന്‍ എം. കെ. സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്കാന് ധാരണയായത്.
കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല. മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പി.എസ്.സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണെന്നും എം.കെ സക്കീര്‍ മാധ്യമങ്ങളോടു പറഞ്ഞു
പി.എസ്.സി പരീക്ഷകള്‍ മുഴുവന്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. പി.എസ്.യുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തില്‍ നടത്താന്‍ കഴിയുമെന്നാണ് ചര്‍ച്ചയില്‍ പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തുന്നതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഈ സമിതിയിൽ സർവകലാശാല അദ്ധ്യാപകരെയും ഉൾപ്പെടുത്തും. നിലവിൽ പി.എസ്.സിയുടെ ബിരുദതലത്തിലുള്ള പരീക്ഷകളെല്ലാം ഇംഗ്ലീഷിലാണ് എഴുതേണ്ടത്. ഒരു വിഭാഗം ചോദ്യങ്ങൾ മാത്രമാണ് മലയാളത്തിലുള്ളത്. ഇനിമുതൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുക എന്ന രീതിയിലേക്ക് പരീക്ഷകളെ മാറ്റുക എന്നതാണ് പി.എസ്.സിയുടെ തീരുമാനം.
പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം 19 ദിവസം പിന്നിട്ടു കഴിയുമ്പോഴാണ് ഈ തീരുമാനം വരുന്നത്. അതേസമയം ഔദ്യോഗികമായി ഉറപ്പ് ലഭിക്കുന്നതുവരെ പി.എസ്.സി ആസ്ഥാനത്ത് നടത്തിവരുന്ന നിരാഹാര സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം. കഴിഞ്ഞ മാസം 29നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചര്‍ച്ച നടത്തിയത്.