play-sharp-fill
അഞ്ചു ഫ്‌ളാറ്റുകളും പൊളിക്കാം: മാലിന്യം പ്രശ്‌നമാകില്ല; മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റുകളിലെ മാലിന്യം തള്ളാൻ ഇവിടെ നല്ലൊരു വഴിയുണ്ട്..!

അഞ്ചു ഫ്‌ളാറ്റുകളും പൊളിക്കാം: മാലിന്യം പ്രശ്‌നമാകില്ല; മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റുകളിലെ മാലിന്യം തള്ളാൻ ഇവിടെ നല്ലൊരു വഴിയുണ്ട്..!

സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ഇപ്പോൾ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ ചർച്ചാ വിഷയം മരടിലെ ഫ്‌ളാറ്റാണ്. ആഡംബരത്തിന്റെ പേരിൽ മാത്രം ശതകോടീശ്വരൻമാർ വാങ്ങിക്കൂട്ടിയിരുന്ന വമ്പൻ ഫ്‌ളാറ്റ് സമുച്ചയങ്ങാണ് ഇപ്പോൾ സുപ്രീം കോടതി വിധിയുടെ തുലാസിൽ തൂങ്ങിയാടുന്നത്. ഈ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റിയാൽ ഗുരുതരമായ മാലിന്യ പ്രശ്‌നമുണ്ടാകുമെന്ന വാദമാണ് ഇപ്പോൾ സുപ്രീം കോടതിയെ അറിയിക്കാൻ മരട് നഗരസഭ ആലോചിക്കുന്നത്. എന്നാൽ, ഈ വാദം മുളയിലെ നുള്ളിക്കളയാൻ സാധിക്കുന്ന മാർഗമാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടുന്നത്. മരടിലെ അഞ്ചു ഫ്‌ളാറ്റുകളും പൊളിച്ചു കളഞ്ഞാൽ പോലും കേരളത്തിൽ ഒരിടത്തും മാലിന്യ പ്രശ്‌നം ഉണ്ടാകാത്ത രീതിയിൽ ഈ മാലിന്യം പൂർണമായും സംസ്‌കരിക്കാൻ സാധിക്കുമെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന രീതി.
ഈ അഞ്ചു ഫ്‌ളാറ്റുകളിൽ നിന്നുമുള്ള മാലിന്യം പൂർണമായും ഉപേക്ഷിക്കപ്പെട്ടപാറമടകളിൽ തള്ളാൻ സാധിക്കും. ഇത്തരത്തിൽ തള്ളുന്ന മാലിന്യം ഉപയോഗിച്ച് പാറമടകൾ പൂർണമായും മൂടിയാൽ ഏക്കറുകളോളം വരുന്ന പാറമടയ്ക്കു മുകളിൽ വീടുകൾ വയ്ക്കാൻ പോലും സാധിക്കും. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഇത്തരക്കാർക്ക് വീടു വച്ചു നൽകാൻ ഉപേക്ഷിക്കപ്പെട്ട പാറമടകൾ ഉപയോഗിക്കാം.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഏക്കറുകണക്കിന് കേന്ദ്രങ്ങളിൽ പാറമട ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ഈ പാറമടകൾ പലപ്പോഴും ഇതിന്റെ അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്നതുമാണ്. ഈ സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ഈ പാറമടകൾ മൂടുന്നതിനും മാലിന്യം സംസ്‌കരിക്കുന്നതിനുമുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്.