ചരിത്രസ്മരണയിൽ കുമാരല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് ജലോത്സവം ഞായറാഴ്ച
സ്വന്തം ലേഖകൻ
കുമാരനല്ലൂർ: തിരുവോണത്തിന് ശേഷം എത്തുന്ന ഉത്രട്ടാതി ദിനത്തിൽ കുമാരനല്ലൂരിലെ ദേവി നാട് കാണാൻ ഇറങ്ങിയെന്ന ഐതീഹ്യത്തിന്റെ പെരുമയിൽ കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവത്തിന് ഞായറാഴ്ച തുടക്കമാവും. രാവിലെ എട്ടരയ്ക്ക് പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രക്കടവിൽ നിന്നും വള്ളം പുറപ്പെടും. തുടർന്ന് പുത്തൻകടവ് ആറാട്ട്കടവ്, കോന്തുക്കടവ്, നീലിമംഗലം കടവ്, ശ്രീനിലയം കടവ്, ഇളയിടത്തുകടവ്, മാലിമേൽ കടവ്, പാലക്കാട്ടു കടവ്, പൂവത്തുമാലി കടവ, അമ്പാട്ടുക്ഷേത്രം, ചെറുനാരകം പാലം, സൂര്യകാലടിമന, എൻ.എസ്.എസ് കരയോഗം നട്ടാശേരി, പാലക്കാട് കടവ്, ചുങ്കംപാലം, പനയക്കഴിപ്പ്, ഗോവിന്ദപുരം, തിരുവാറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പ്രാപ്പുഴ കടവ്, എന്നിവിടങ്ങൾ ഴഴി ചന്ത്രത്തിൽ കടവിൽ സമാപിക്കും. ഈ സ്ഥലങ്ങളിലെല്ലാം ഭക്തജനങ്ങൾക്ക് പറവഴിപാട് നടത്താൻ അവസരവുമുണ്ട്.
അഞ്ചാം ഓണദിവസമാണ് കുമരാനല്ലൂർ ദേവീക്ഷേത്രത്തിൽ നിന്നും ഊരുചുറ്റ് ജലഘോഷയാത്ര നടക്കുന്നത്. ഉത്രട്ടാതി ദിവസം പള്ളിയോടത്തിൽ കുമാരനല്ലൂർ ഭഗവതി ദേശവഴികളിലൂടെ സഞ്ചരിച്ച് ഭക്തരെ അനുഗ്രഹിക്കുന്നതായാണ് ഐതീഹ്യം. ഓടിവള്ളമായ കോട്ടപ്പറമ്പനാണ് കുമാരനല്ലൂർ ദേവിയുടെ പള്ളിയോടമായി ഇക്കുറി അണിഞ്ഞൊരുങ്ങുന്നത്. കുമാരനല്ലൂർ, നടുഭാഗം, കിഴക്കുംഭാഗം, ഗാന്ധിനഗർ എൻ.എസ്.എസ് കരയോഗങ്ങൾ ഊരുചുറ്റ് ജലഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. ഊരുചുറ്റ് ജലഘോഷയാത്രയുടെ മുന്നോടിയായി ഇന്നലെ ക്ഷേത്രത്തിൽ നിന്നും അറിയിപ്പ് ഘോഷയാത്ര നടത്തി.

Third Eye News Live
0