മദ്യം ചോദിച്ചിട്ട് നൽകാത്തതിൽ ബാറിൽ അക്രമം: രണ്ട് പ്രവർത്തകരെ സംഘടനയിൽ നിന്നും പുറത്താക്കി ഡിവൈഎഫ്ഐ

Spread the love

ഇടുക്കി: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്ഐ. രണ്ടുപേരെ സംഘടനയിൽ നിന്നും പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരേയും പുറത്താക്കിയത്.

video
play-sharp-fill

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക്‌ സെക്രട്ടറി അരുൺ പറഞ്ഞു. മദ്യം ചോദിച്ച് എത്തിയ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട നാലംഗ ഗുണ്ടാ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പണം തട്ടിയെന്നാണ് പരാതി.

തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ജീവനക്കാരെ സംഘം ആക്രമിച്ചു. ഇവിടെയുണ്ടായിരുന്ന 22,000 രൂപയും അക്രമികൾ തട്ടിയെടുത്തതായി ബാർ ജീവനക്കാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിലെത്തിയ സംഘം റിസെപ്ഷനിസ്റ്റ് ബോണിയെയാണ് മർദിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ചതോടയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്.

ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോ. സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തി പണം തട്ടിയെടുത്തതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഹോട്ടലിലെ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണമാണ് ഡിവൈഎഫ്ഐ, എസ് എഫ് ഐ നേതാക്കളുടെ സംഘം അപഹരിച്ചത്.