play-sharp-fill
ഭാരത് പെട്രോളിയവും വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഭാരത് പെട്രോളിയവും വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ.) ഭൂരിഭാഗം ഓഹരികൾ കേന്ദ്ര സർക്കാർ വിദേശ എണ്ണക്കമ്പനിക്ക് വിൽക്കാനൊരുങ്ങുന്നു. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറയ്‌ക്കുന്ന നടപടികളുടെ ഭാഗമായാണിത്.

അതേസമയം,​ ബി.പി.സി.എല്ലിനെ സ്വകാര്യവത്‌കരിക്കാൻ പാർലമെന്റിന്റെ അനുമതി ആവശ്യമാണ്.ബി.പി.സി.എല്ലിൽ 53.3 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. ആഭ്യന്തര പെട്രോളിയം രംഗത്ത് ആഗോള കമ്പനികളെ എത്തിക്കാൻ കേന്ദ്രസർക്കാരിന് താത്പര്യമുണ്ട്. ഏറെക്കാലമായി പൊതുമേഖലാ കമ്പനികളുടെ കുത്തകയാണ് റീട്ടെയിൽ എണ്ണവിതരണം. ഇതിൽ മാറ്റമുണ്ടാക്കുകയും ലക്ഷ്യമാണ്.

ലോകത്തിലെ തന്നെ വലിയ കമ്പനികളിൽ ഒന്നായ സൗദി അരാംകോയ്ക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. റഷ്യയിൽനിന്നുള്ള റോസ്നെഫ്റ്റ് രാജ്യത്ത് നിക്ഷേപം തുടങ്ങിയിട്ടുണ്ട്. മറ്റു വൻകിട കമ്പനികളായ ബ്രിട്ടീഷ് പെട്രോളിയം (ബി.പി)​.,​ ടോട്ടൽ,​ ഷെൽ എന്നിവയും ഇന്ത്യയിൽ റീട്ടെയിൽ ഇന്ധന വിതരണത്തിന് ഒരുങ്ങുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ നടപ്പുവർഷം സർക്കാർ ലക്ഷ്യമിടുന്ന തുകയുടെ 40 ശതമാനം ബി.പി.സി.എൽ ഓഹരി വിറ്റൊഴിയുന്നതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതായത്,​ ഏകദേശം 40,​000 കോടി രൂപ. . ഇതുവഴി നികുതിവരുമാനത്തിലെ നഷ്ടം ഒരു പരിധി വരെ മറികടക്കാൻ കഴിയും