ഉത്രാടദിവസം നടി മഞ്ജുവാര്യർ പൊലീസ് സ്റ്റേഷനിൽ..! മഞ്ജു വാര്യരുടെ ഓണം ഇക്കുറി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലായി
സ്വന്തം ലേഖകൻ
കോട്ടയം: ഉത്രാടദിവസം എല്ലാവരെയും ഞെട്ടിച്ച് നടി മഞ്ജുവാര്യർ പൊലീസ് സ്റ്റേഷനിൽ കയറി. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടോ, ഷൂട്ടിംങിനു വേണ്ടിയോ ആയിരുന്നില്ല മഞ്ജുവിന്റെ പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള വരവ്. വെസ്റ്റ് പൊലീസ് സ്റ്റേഷനെ ഞെട്ടിച്ച് ഓണാഷോഘപരിപാടികളിൽ മഞ്ജുവും സജീവമായി പങ്കെടുത്തു. വെസ്റ്റ് പൊലീസിന്റെ ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മഞ്ജു.
ഇന്നലെ രാവിലെ 11 മണി മുതൽ തന്നെ കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അത്തപ്പൂക്കളമിട്ടതും, സദ്യ ഒരുക്കിയതും, ഓണത്തിനായി തയ്യാറെടുപ്പുകൾ നടത്തിയതും, സറ്റേജ് ഒരുക്കിയതും എല്ലാം പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടായിരുന്നു. ഇതിനിടെയാണ് സി.ഐ എം.ജെ അരുണിന്റെ അപ്രതീക്ഷിത പ്രഖ്യാപനം എത്തിയത് വെസ്റ്റ് സ്റ്റേഷനിലെ ഓണാഘോഷങ്ങലിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുന്നത് മറ്റാരുമല്ല നടി മഞ്ജു വാര്യർ..! റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംങിനായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ എത്തിയ മഞ്ജു സി.ഐ എം.ജെ അരുണിന്റെ അഭ്യർത്ഥന സ്വീകരിച്ച് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിനൊപ്പം സെൽഫിയെടുത്തും സദ്യയുണ്ടുമാണ് പൊലീസുകാർ തങ്ങളുടെ ഓണം ആവേശത്തിൽ മുക്കിയത്.
ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മഞ്ജുവാര്യർ പൊലീസ് സ്റ്റേഷനിലേയ്ക്ക് കാറിൽ വന്നിറങ്ങിയത്. തുടർന്ന് ചെറിയൊരു പ്രസംഗം നടത്തി, പൊലീസുകാർക്കൊപ്പം അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് മഞ്ജു മടങ്ങിയത്.
വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ അരുൺ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ്.ഐമാരായ മഹേഷ്, ശ്രീജിത്ത്, മനു വി.നായർ, എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു. രണ്ടാഴ്ചയിലേറെയുമായി മഞ്ജുവും സംഘവും ഷൂട്ടിംങിനായി കോട്ടയം നഗരത്തിലുണ്ട്.

Third Eye News Live
0