തിരുവനന്തപുരം: മാവേലി സ്റ്റോറുകളിലൂടെ ഓണക്കാലത്ത് വിതരണം ചെയ്യാനെത്തിച്ച സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ സംഭവത്തില്‍ അന്വേഷണവുമായി സപ്ലൈകോ വിജിലന്‍സ്. അനധികൃത സബ്സിഡി ബില്ലിങ് നടത്തിയ 10ഓളം മാവേലി സ്റ്റോറുകളിലെ മാനേജര്‍മാര്‍ വിജിലന്‍സ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മുതല്‍ സപ്ലൈകോയുടെ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയും ഉണ്ടാകും.
കഴിഞ്ഞ മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളിലും നടന്ന ബില്ലിങ്ങുകള്‍ പരിശോധിക്കാനാണ് വിജിലന്‍സിെന്റ തീരുമാനം. കഴിഞ്ഞ ആഗസ്റ്റ് 31ന് മാത്രം വിവിധ ഔട്ട് ലെറ്റുകളില്‍ രാത്രി എട്ട് മണിക്കു ശേഷം 964 ഓളം സബ്സിഡി ബില്ലിങ്ങാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്.
റേഷന്‍ കാര്‍ഡുടമകളുടെ കാര്‍ഡ് നമ്ബര്‍ ഭക്ഷ്യവകുപ്പിന്റെ സൈറ്റില്‍നിന്ന് ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് പന്തീരങ്കാവ് ഔട്ട് ലെറ്റില്‍ മാത്രം മാസാവസാനമായ 31ന് 145 അനധികൃത ബില്ലിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഔട്ട്ലെറ്റ് മാനേജരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പഞ്ചസാരയും വെളിച്ചെണ്ണയുമാണ് കൂടുതല്‍ കടത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഭക്ഷ്യമന്ത്രിക്ക് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സംസ്ഥാനത്തെ നല്ലൊരു ശതമാനം ഓണം ഫെയറുകളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമാണ് ക്രമക്കേട് കാണിച്ചിട്ടുള്ളതെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു