Spread the love

കൊച്ചി: മൂന്നു ദിവസം മുൻപ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളന്തുരുത്തിയില്‍ ആണ് സംഭവം.

video
play-sharp-fill

67 വയസുകാരനായ കരവട്ടേ കുരിശ് പോട്ടയില്‍ പി വി ജോർജിനെ ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ച മുതല്‍ ജോർജിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ജോർജിന്‍റെ ഭാര്യ മേരി വിദേശത്തുള്ള മകന്‍റെ അടുത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ജോർജിനെ ഫോണില്‍ കിട്ടാതെ വന്നതോടെയും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരമൊന്നും ലഭിക്കാതെ വന്നതോടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജോർജിന്റെ സംസ്കാരം കഴിഞ്ഞു. മക്കള്‍: ബിൻസി (അധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂള്‍, വെട്ടിക്കല്‍), ബിനു (ഖത്തർ). മരുമക്കള്‍: ഫാ. റോയ് വർഗീസ് കോളങ്ങത്ത് (വികാരി, ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളി, പ്രിൻസിപ്പല്‍, എംഐഎൻ പബ്ലിക് സ്കൂള്‍, മേക്കടമ്പ്), ആലിയാട്ടുകുടി സുമിത്.