Spread the love

കോട്ടയം : കോട്ടയത്ത് അനധികൃത തട്ടുകടകളും ബജിക്കടകളും പെരുകുന്നു. നഗരസഭയും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ പാലിക്കാതെയാണ് ബഹുഭൂരിപക്ഷം തട്ടുകടകളും പ്രവർത്തിക്കുന്നത്.
തോന്നുമ്പം തുറക്കുന്ന രീതിയാണുള്ളത്. അതേസമയം തട്ടുകടകൾ രാത്രി 8 മുതൽ 12 വരെയും ബജിക്കടകൾ വൈകുന്നേരം 4 മുതൽ 8 വരെയും പ്രവർത്തിക്കാനാണ് നിർദേശമുള്ളത്. ഇതെല്ലാം മറികടന്നാണ് ഇവയുടെ പ്രവർത്തനം . പുലർച്ചെ വരെ പ്രവർത്തിക്കുന്ന തട്ടുകടകൾ വരെയുണ്ട്.

video
play-sharp-fill

റോഡും ഫുട്പാത്തുമൊക്കെ കയ്യേറി യാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്.
മുമ്പൊക്കെ ജീവിത മാർഗമായി തമിഴർ ആരംഭിച്ചതാണ് തട്ടുകടയും ബജിക്കടകളും. ഇന്നത് വ്യവസായമായി മാറി. പലരും സ്ഥലം കൈയേറി വാടകയ്ക്ക് നൽകുന്ന രീതിയിലേക്ക് തട്ടുകട പ്രവർത്തനം മാറി.

മുളക് ബജി, മുട്ടബജി, കായബജി, പഴംപൊരി , ഉഴുന്നുവട…. കടയിലെ തട്ടില്‍ പലഹാരങ്ങള്‍ എല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല…
വൃത്തി ! ലൈസൻസ് വേണ്ട, ഹെല്‍ത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. വഴിയോരങ്ങളില്‍ പെരുകുന്ന തട്ടുകടകളുടെയും ബജ്ജിക്കടകളുടെയും അവസ്ഥ ഇതാണ്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കില്‍ വഴിയോരത്ത് ആർക്കും തട്ടിക്കൂട്ട് കട തുടങ്ങാം എന്നതാണ് സ്ഥിതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം പാർക്ക് ചെയ്യാൻ അല്പം ഇടമുള്ള സ്ഥലത്താണേല്‍ പറയുകയേ വേണ്ട. തദ്ദേശസ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തതാണ് ഇതിനെല്ലാം ഇടയാക്കുന്നത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും, നിരവധിപ്പേർ ചികിത്സതേടുകയും ചെയ്തിട്ടും പരിശോധന ശക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം. പേരിന് ചില ഹോട്ടലുകളില്‍ പരിശോധന നടത്തുന്നവർ തട്ടുകടകളെ ഒഴിവാക്കുകയാണ്. ഇതിന് പിന്നില്‍ ഒത്തുകളിയെന്നാണ് ആരോപണം.

ശുചിത്വം തൊട്ടുതീണ്ടാതെ
നിർദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഭൂരിഭാഗം കടകളുടെയും പ്രവർത്തനം. ഉപയോഗിക്കുന്ന മാംസത്തിന്റേതുള്‍പ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല. നായ്ക്കളും എലികളും വട്ടമിടുന്ന അന്തരീക്ഷത്തിലാണ് പലതും പ്രവർത്തിക്കുന്നത്.

പാത്രങ്ങളും വെള്ളവും ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമൊക്കെ രോഗങ്ങള്‍ക്ക് കാരണമാകും. ക്രിമിനലുകളും, അന്യസംസ്ഥാന തൊഴിലാളികളുമൊക്കെയാണ് ഇത്തരം തട്ടുകടകളില്‍ ജീവനക്കാരേറെ.
മലിനജലം നിറഞ്ഞ അവസ്ഥയിലാണ് ഓടകളില്‍ പലതും
ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവർത്തനം

കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്
പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്
ഭക്ഷണപദാർത്ഥങ്ങള്‍ക്ക് ഗുണനിലവാരമില്ല
”തട്ടുകടകളില്‍ ആവർത്തിച്ച്‌ ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ചിങ്ങവനം മുതൽ സംക്രാന്തി വരെ റോഡരികിൽ തട്ടുകടകൾ നിരവധിയാണ്. ശുചിത്വം പരിശോധിച്ചാൽ
എല്ലാം കുടുങ്ങും. എണ്ണയുടെ ആവർത്തന ഉപയോഗമാണ് എല്ലായിടത്തും.
നഗരത്തിൽ രാവിലെ തുറക്കുന്ന ബജിക്കടകളുണ്ട്. യഥാർത്ഥത്തിൽ ഇവർക്ക് അനുവദനീയമായ സമയം വൈകുന്നേരം 4 മണി മുതലാണ്.