Spread the love

എരുമേലി : എരുമേലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ബസ് കാത്തുനിന്ന സഹോദരങ്ങളെ തെരുവുനായ ആക്രമിച്ചു. സഹോദരിയെ തെരുവുനായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ സഹോദരനെയും നായ ആക്രമിച്ചു. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവനന്തപുരം പേയാട് അശ്വതിഭവനിൽ ബി അശ്വതി (21) സഹോദരൻ ബി അരുൺ (19) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

video
play-sharp-fill

കെഎസ്ആർടിസി സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന ഇരുവരെയും തെരുവുനായ ആക്രമിക്കുകയായിരുന്നു. വെച്ചൂച്ചിറ പോളിടെക്‌നിക്കിൽ പ്രവേശനത്തിനായി എത്തിയതായിരുന്നു ഇരുവരും. പിന്നാലെ ബസ് കാത്തുനിക്കുന്നതിനിടെയാണ് സംഭവം. ഇവിടെ ബസ് കാത്തുനിന്ന സ്ത്രീകൾ അടക്കമുള്ളവർ വിശ്രമ കേന്ദ്രത്തിലെ സിമന്റ് ബെഞ്ചിൽ കയറിനിന്നാണ് നായയുടെ കടിയിൽനിന്ന് രക്ഷപ്പെട്ടത്.

ഇതരസംസ്ഥാനത്ത് നിന്നടക്കം നിരവധി തീർഥാടകരെത്തുന്ന കെഎസ്ആർടിസി സ്റ്റാൻഡിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണ്. തീർഥാടകരും വിദ്യാർഥികളുമടക്കമുള്ള യാത്രക്കാർ നായകളെ പേടിച്ചാണ് സ്റ്റാൻഡിലൂടെ സഞ്ചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group