Spread the love

തിരുവനന്തപുരം : കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. സുഗതനെ ഇന്നലെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ തലസ്ഥാനത്ത് എത്തിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന സുഗതനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

video
play-sharp-fill

അതേസമയം സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് സുഗതനെ വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപ്പറേഷനിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയിലേക്ക് വരെ എത്തിയിരുന്നു.