Spread the love

കോട്ടയം : സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി.

video
play-sharp-fill

മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി.കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) നടന്ന അദാലത്തിൽ

കമ്മിഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതികൾ കേട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 മുതലുളള പരാതികൾ അദാലത്തിൽ പരിഗണനയ്ക്ക് വന്നു.

പൊലീസ് ഇടപെടൽ ആവശ്യമുള്ള 22 പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്തു വീതം പരാതികളുമുണ്ടായിരുന്നു.