Spread the love

ഏറ്റുമാനൂർ : കേരള പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ 1 മില്യൺ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി അതിരമ്പുഴ സെന്റ്  മേരീസ് ഗേൾസ് ഹൈസ്കൂളിലെ എസ്‌പിസി വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാർഥികൾ ശ്രദ്ധേയമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

video
play-sharp-fill

പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ കുരുവിള പുളിമാന്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം പകർന്ന ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധയും പ്രശംസയും നേടി.

യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ 1 മില്യൺ തൂഫാൻ ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group