ജോസ് ടോമിന് പൈനാപ്പിൾ: മാണി സി.കാപ്പന് ക്ലോക്ക്; ഹരിയ്ക്ക് താമര
സ്വന്തം ലേഖകൻ
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് പൈനാപ്പിൾ ചിഹ്നം. രണ്ടില ചിഹ്നത്തിലെ തർക്കത്തെച്ചൊല്ലി തർക്കം ഉയരുകയും, കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പോലും ആകാനാവാതെ പോകുകയും ചെയ്ത ജോസ് ടോമിനാണ് ഇപ്പോൾ പൈനാപ്പിൾ ചിഹ്നം ലഭിച്ചിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ.സി.പി നേതാവ് മാണി സി.കാപ്പന് ക്ലോക്ക് ആണ് ചിഹ്നം. ബിജെപിയുടെ എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയ്ക്ക് താമരയും അനുവദിച്ചിട്ടുണ്ട്. സ്വതന്ത്രസ്ഥാനാർത്ഥി ജോർജ് ഫ്രാൻസിസിന് ടെലിവിഷനും, ബാബു ജോസഫിന് ഓട്ടോറിക്ഷയും, ഇഗ്നേഷ്യസ് ഇല്ലിമൂട്ടിലിന് ഇലക്ട്രിക് പോളുമാണ് അനുവദിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥികളും ചിഹ്നവും
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.മാണി സി. കാപ്പൻ (എൻ.സി.പി)-ക്ലോക്ക്
2. എൻ. ഹരി(ബി.ജെ.പി)-താമര
3.ജോർജ് ഫ്രാൻസീസ്(സ്വതന്ത്രൻ)- ടെലിവിഷൻ
4.ബാബു ജോസഫ്(സ്വതന്ത്രൻ)-ഓട്ടോറിക്ഷ
5.ഇഗ്നേഷ്യസ് ഇല്ലിമൂട്ടിൽ(സ്വതന്ത്രൻ)-ഇലക്ട്രിക് പോൾ
6.അഡ്വ. ജോസ് ടോം(സ്വതന്ത്രൻ)-പൈനാപ്പിൾ
7.മജു(സ്വതന്ത്രൻ)-ടെലിഫോൺ
8.ജോബി തോമസ്(സ്വതന്ത്രൻ)-ബേബി വാക്കർ
9.ടോം തോമസ് (സ്വതന്ത്രൻ)-അലമാര
10.സി.ജെ. ഫിലിപ്പ്(സ്വതന്ത്രൻ)-ബലൂൺ
11.ജോമോൻ ജോസഫ്(സ്വതന്ത്രൻ)-കരിമ്പ് കർഷകൻ
12.സുനിൽകുമാർ(സ്വതന്ത്രൻ)-വളകൾ
13.ജോസഫ് ജേക്കബ്(സ്വതന്ത്രൻ)-തയ്യൽ മെഷീൻ