
മലപ്പുറം: പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ കൾച്ചറൽ ബിനാലെയിൽ ദേശീയ-അന്തർദേശീയ തലത്തിലെ പ്രമുഖരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസി, ന്യൂയോർക്ക് നഗര മേയർ സൊഹ്റാൻ മംദാനി എന്നിവരുമായി ബന്ധപ്പെട്ടും ആലോചനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എംഎൽഎ വ്യക്തമാക്കി. പേരെടുത്തുപറഞ്ഞ പ്രമുഖരിൽ ഭൂരിഭാഗം പേരുടെയും സാന്നിധ്യം ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനിയിൽ നടന്ന കുടുംബസംഗമ പരിപാടിയിലായിരുന്നു കെ പി നൗഷാദലി എംഎൽഎയുടെ പ്രഖ്യാപനം. പരിപാടിയുടെ തീയതിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






