
തൃശ്ശൂർ: തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു.
തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്.
തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്.
108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു.
ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു.
അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങള്‍ കണ്ടത്.
പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.







