Spread the love

പാനൂര്‍: വീട്ടില്‍ നിന്നും ആരും കാണാതെ പുറത്തിറങ്ങിയ രണ്ടു വയസ്സുകാരി അരക്കിലോമീറ്റര്‍ നടന്ന് റോഡിലെത്തി. തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ കണ്ട് പാചകവാതകവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുഞ്ഞിനെ കോരിയെടുത്തു.

video
play-sharp-fill

കുഞ്ഞിനെ എടുത്ത ഡ്രൈവര്‍ ചമ്പാട്ടെ കെ.പി.സത്യന്‍ അടുത്ത വീടുകളിലെല്ലാം ചോദിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞെത്തിയ പാനൂര്‍ പൊലീസും മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടുനില്‍ക്കുമ്പോഴാണ് കുഞ്ഞിനെത്തിരഞ്ഞ് കരഞ്ഞുകൊണ്ട് മാതാവും ബന്ധുക്കളുമെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ്ക്കളില്‍നിന്നും വാഹനങ്ങളില്‍നിന്നുമെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞിനെ തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. എസ്‌ഐമാരായ ആന്റണി ഡിക്രൂസ്, കെ.എം.സുജോയ് എന്നിവരുടെ സാന്നിധ്യത്തില്‍ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി.