Spread the love

എറണാകുളം: കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി ശാസ്താംകോട്ട കുന്നത്തൂരില്‍ നിന്നും കാണാതായ പടിഞ്ഞാറ് വളവില്‍ പുത്തൻ വീട്ടില്‍ അജിയുടെയും ബീനയുടെയും മകൻ അമല്‍ജിത്ത് (25)നെയാണ് വടക്കൻ പറവൂർ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

ടിപ്പർ ലോറി ഡ്രൈവറായിരുന്ന അമല്‍ജിത്ത് ഓടിച്ചിരുന്ന ലോറി റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയില്‍ കണ്ടെത്തി.

കുടുംബത്തോടൊപ്പം കുറച്ചു നാളുകളായി ഇയാള്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോഡി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.