play-sharp-fill
ശബരിമല വികസന അതോറിട്ടി  രൂപീകരണം സർക്കാർ പുന :പരിശോധിക്കണം : ഹിന്ദുഐക്യവേദി

ശബരിമല വികസന അതോറിട്ടി രൂപീകരണം സർക്കാർ പുന :പരിശോധിക്കണം : ഹിന്ദുഐക്യവേദി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ഉന്നതാധികാരസമിതിക്ക് പകരമായി വികസന അതോറിറ്റി രൂപീകരിക്കുവാനും, ദേവസ്വം നിയമം പൊളിച്ചെഴുതി പുതിയ നിയമനിർമാണം നടത്താനുമുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ES ബിജുആവശ്യപ്പെട്ടു .ശബരിമല ഭരണനിർവഹണാധികാരത്തിന്മേലുള്ള കടന്നുകയറ്റവും, 1949ൽ കേന്ദ്രസർക്കാരുമായി ഒപ്പുവച്ച കവനന്റിന്റെ നഗ്നമായ ലംഘനവുമാണ് ഈ തീരുമാനം.
കവനന്റ് പ്രകാരം ക്ഷേത്രങ്ങളുടെ സ്വയംഭരണാധികാരം ഭക്തജനങ്ങളിൽ നിക്ഷിപ്തമാണ്. ഈ വ്യവസ്ഥകൾ ലംഘിക്കുവാനും, ദേവസ്വം നിയമത്തെ അട്ടിമറിക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.
ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ നീക്കി ശബരിമല വികസന അതോറിറ്റി രൂപീകരിക്കാൻ ശ്രമിക്കുന്നതിലൂടെ ഹൈക്കോടതിയുടെ അവകാശാധികാരങ്ങളെ മറികടക്കാനും, ക്ഷേത്രഭരണത്തിൽ സർക്കാർ നിയന്ത്രണം സാധ്യ് മാക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്.

ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തികൾ അടങ്ങുന്ന ശബരിമല ഉന്നതാധികാര സമിതിയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നതും വികസന അതോറിറ്റി രൂപീകരണത്തിന് പ്രേരകമായി എന്നതാണ് വസ്തുത.
ദേവസ്വംബോർഡ്അംഗങ്ങളെ നീക്കം ചെയ്യുവാനും, ക്ഷേത്രഭരണത്തിൽ നേരിട്ടിടപെടാനും സർക്കാരിന് അവകാശമില്ല എന്നതാണ് ദേവസ്വം നിയമം പൊളിച്ചെഴുതാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനമെന്ന് ഇ.എസ് ബിജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോർഡിനെ ഒഴിയാബാധയായി പിടികൂടിയിട്ടുള്ള അഴിമതിക്കറുതിവരുത്തുന്നതിനും, കാര്യനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭക്തജനപങ്കാളിത്തമുള്ള ഭരണസംവിധാനമാണ് നിലവിൽ വരേണ്ടത്. മുൻസർക്കാരുകൾ നിയോഗിച്ച ഭരണപരിഷ്ക്കര കമ്മീഷനുകൾ അടക്കം ഭക്തർക്ക് കൂടുതൽ ഭരണാധികാരം നൽകണം ആവശ്യപ്പെട്ടിട്ടുണ്ടെന്നിരിക്കെ അഴിമതി തടയാനാണ് നിയമനിർമാണമെന്നത് നീതീകരിക്കാൻ കഴിയുന്നതല്ല.
ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി ക്ഷേ ത്രഭരണം കയ്യടക്കാനുള്ള സർക്കാർ നീക്കത്തെചെറുത്തു തോല്പിക്കുമെന്നു ഇ.എസ്.ബിജു പറഞ്ഞു .