അന്തിമ പട്ടികയായി: പാലായിൽ ആകെ 179107 വോട്ടർമാർ; 13 സ്ഥാനാർത്ഥിമാർ; ശനിയാഴ്ച മൂന്നുവരെ പത്രികകൾ പിൻവലിക്കാം
സ്വന്തം ലേഖകൻ
പാലാ: നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാറായി. ആകെ 179107 വോട്ടർമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 87729 പേർ പുരുഷൻമാരും 91378 പേർ സ്ത്രീകളുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 87036 പുരുഷൻമാരും 90514 സ്ത്രീകളും ഉൾപ്പെടെ 177550 വോട്ടർമാരാണുണ്ടായിരുന്നത്. പുതിയതായി 1557 പേരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി ശനിയാഴ്ച മൂന്നിന് അവസാനിക്കും. ഇതിനു ശേഷം വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കും.
സ്വതന്ത്ര സ്ഥാനാർഥി ബേബി മത്തായി വെള്ളിയാഴ്ച നാമനിർദേശ പത്രിക പിൻവലിച്ചതോടെ ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 13 ആയി.
മാണി സി. കാപ്പൻ (എൻ.സി.പി), എൻ. ഹരി (ബി.ജെ.പി) എന്നിവരാണ് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി മത്സര രംഗത്തുള്ളത്. ഇവർക്ക് അതത് പാർട്ടികളുടെ ചിഹ്നങ്ങൾ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷിക്കുന്നവരെല്ലാം സ്വതന്ത്ര സ്ഥാനാർഥികളായതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ചിഹ്നങ്ങളായി നിർണയിച്ചിട്ടുള്ളവയാണ് ഇവർക്ക് അനുവദിക്കുക. ഒന്നിലധികം സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിട്ടുള്ള സ്വതന്ത്ര ചിഹ്നം ആദ്യം പത്രിക സമർപ്പിച്ചയാൾക്കായിരിക്കും അനുവദിക്കുക.
നിലവിലുള്ള സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിട്ടുള്ള ചിഹ്നങ്ങൾ ചുവടെ
1.മാണി സി. കാപ്പൻ (എൻ.സി.പി)-ക്ലോക്ക്
2.ജോർജ് ഫ്രാൻസീസ്(സ്വതന്ത്രൻ)- നക്ഷത്രം, സൈക്കിൾ, ടെലിവിഷൻ
3.ബാബു ജോസഫ്(സ്വതന്ത്രൻ)-ഓട്ടോറിക്ഷ, ടെലിവിഷൻ, അലമാര
4.ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടിൽ(സ്വതന്ത്രൻ)-ഇലക്ട്രിക് പോസ്റ്റ്, കാക്ക, തൊപ്പി
5.അഡ്വ. ജോസ് ടോം(സ്വതന്ത്രൻ)-പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്‌ബോൾ
6.എൻ. ഹരി(ബി.ജെ.പി)-താമര
7.മജു(സ്വതന്ത്രൻ)-ടെലിവിഷൻ, ടെലിഫോൺ, കത്രിക
8.ജോബി തോമസ്(സ്വതന്ത്രൻ)-സൂര്യൻ, ഓട്ടോറിക്ഷ, ടെലിവിഷൻ
10.സി.ജെ. ഫിലിപ്പ്(സ്വതന്ത്രൻ)-കത്തുന്ന മെഴുകുതിരി, വിളക്ക്, കുട
11.ജോസഫ് ജേക്കബ്(സ്വതന്ത്രൻ)-ബൾബ്, തയ്യൽ മെഷീൻ, ടെലിവിഷൻ
12.സുനിൽകുമാർ(സ്വതന്ത്രൻ)-കോടാലി
13.ടോം തോമസ് (സ്വതന്ത്രൻ)-ടെലിവിഷൻ, കസേര, അലമാര
14.ജോമോൻ ജോസഫ്(സ്വതന്ത്രൻ)-കൃഷിക്കാരൻ, വെണ്ടയ്ക്ക, തെങ്ങിൻതോപ്പ്