Spread the love

പാമ്പാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാമ്പാടിയിൽ ‘ഓപ്പറേഷൻ തുഫാൻ’ ബോധവൽക്കരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

video
play-sharp-fill

പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി കോട്ടയം അഡീഷണൽ എസ്.പി. മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് റാലി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.

റാലിക്കിടെ കെ.ജി. കോളേജിലെ എൻ.സി.സി. കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സിജു കെ. ഐസക്ക്, മിനി ഫിലിപ്പ്, ഇ.എസ്. വിനോദ്, പി.എസ്. ഉഷാകുമാരി, ഫാ. കുരുവിള പെരുമാൾ, കെ.ജി. കോളേജ് പ്രിൻസിപ്പൽ ഡോ. അബു ജോസഫ്, കുര്യൻ സഖറിയ, ബേബി വർഗീസ്, ഡി.എം.ഒ.യുടെ പ്രതിനിധി പ്രവീൺ, പള്ളിക്കത്തോട് എസ്.എച്ച്.ഒ. രാജേഷ് വി.എസ്., പാമ്പാടി എസ്.എച്ച്.ഒ. ഇൻചാർജ് വിദ്യ വി., എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ചാണ്ടി ഉമ്മൻ എം.എൽ.എ. ലഹരിവിരുദ്ധ സന്ദേശവും അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group