play-sharp-fill
താഴത്തങ്ങാടി മത്സര വള്ളംകളി; ശനിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

താഴത്തങ്ങാടി മത്സര വള്ളംകളി; ശനിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങാടി മത്സരവള്ളം കളി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഗതാഗത നിയന്ത്രണം നടപ്പിൽ വരുന്നത്.

നിയന്ത്രങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ടൗണിൽനിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്.

കുമരകത്ത്‌നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗ്ഷൻ, ആർ. ആർ. ജംഗ്ഷൻ വഴി പോകേണ്ടതാണ്.

കുമരകത്ത്‌നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ ജംഗ്ഷനിൽനിന്നും തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമൻറ് ജംഗ്ഷൻവഴി പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമൻറ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.