പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ പൂക്കളമിട്ട് വേറിട്ട പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തതോടെ റോഡുകളുടെ അവസ്ഥ കൂടുതൽ ശോചനീയമായി. രണ്ട് ദേശീയ പാതകളിലടക്കം മിക്കയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് . റോഡുകളിലെ കുഴികളിൽപ്പെട്ട് നിരവധിപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇപ്പോഴിതാ വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ അനുലാൽ.

കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അത്തപ്പൂക്കളമിടുന്ന സുന്ദരിയാണ് ചിത്രത്തിലുള്ളത്. മോഡൽ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പനമ്ബള്ളി നഗറിൽ ഇന്നലെ വൈകീട്ടായിരുന്നു ഫോട്ടോഷൂട്ട്. അനുലാൽ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡിൽ പൂകുളം’ എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്. ചിത്രം വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ട് വർഷമായി മോഡലിംഗ് രംഗത്ത് സജീവമാണ് നിയ. രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലോട്ടും കാലെടുത്ത് വച്ചിരിക്കുകയാണ്. ഈ മാസാവസാനം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്ന് നിയ പറഞ്ഞു.