play-sharp-fill
ആധാർകാർഡിൽ പുതിയ വിവരങ്ങൾ ചേർക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു

ആധാർകാർഡിൽ പുതിയ വിവരങ്ങൾ ചേർക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം : ആധാർകാർഡിൽ പുതിയവിവരങ്ങൾ ചേർക്കുന്നതിന് ഇനി കൂടുതൽ സേവന നിരക്ക് നൽകേണ്ടിവരും. വിലാസം, മൊബൈൽ നമ്പർ എന്നിവ മാറ്റുന്നതിനും ബയോമെട്രിക് ഡാറ്റ ചേർക്കുന്നതിനും മറ്റുമാണ് കൂടുതൽനിരക്ക് നൽകേണ്ടിവരിക.

ആധാർകാർഡിൽ പേര്, വിലാസം, ലിംഗം, ഇമെയിൽ ഐഡി, മൊബൈൽനമ്ബർ തുടങ്ങിയവ ചേർക്കുന്നതിനോ മാറ്റുന്നതിനോ 50രൂപയാണ് ഇനി മുതൽ നൽകേണ്ടത്. ഇതുവരെ 25രൂപയായിരുന്നു ഈടാക്കിയിരുന്നത്. അതേസമയം, വിലാസം മാറ്റുന്നതും മറ്റും ഓൺലൈനായി സ്വയം ചെയ്യുകയാണെങ്കിൽ പണമൊന്നും ഈടാക്കില്ലെന്ന് യുഐഡിഎഐയുടെ അറിയിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാർ സെന്റർ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർകാർഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പണം നൽകേണ്ടിവരും. പ്രിന്റിങ് ചാർജ്, സ്പീഡ് പോസ്റ്റ് ചാർജ് നിരക്ക് എന്നിവ ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്.

ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണമടയ്ക്കാം. ആദ്യമായാണ് ആധാർ എടുക്കുന്നതെങ്കിൽ പണമൊന്നും നൽകേണ്ടതില്ല. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും നിരക്ക് ഈടാക്കില്ല.

Tags :