
കൊല്ലം: കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് 13കാരന്‍ മരിച്ചു. കടയ്ക്കല്‍ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.
ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി. മനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. അമ്മ സന്ധ്യയ്ക്ക് നിസ്സാര പരിക്കാണുള്ളത്.






