Spread the love

തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്കേറ്റു. പുതുക്കാട് അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് ആണ് സംഭവം പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകന്‍ ജോയലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.

video
play-sharp-fill

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വന്നിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ഓടിച്ചിരുന്നു. മേഖലയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group