
കോഴിക്കോട്: കുണ്ടായത്തോടില് വാഹനപകടത്തില്‍ ഒരു മരണം. ചെറുവണ്ണൂര്‍ സ്വദേശി ആയിഷാബി (89) ആണ് മരിച്ചത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടിപിഎസ് എന്ന സ്വകാര്യബസുമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചാണ് അപകടം.
ബസിന്റെ സൈഡില്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാരി ബസിന് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങിയതാണ് മരണകാരണം. വാഹനമോടിച്ച മകള്‍ ആമിന ചെറുവണ്ണൂരിലെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലാണ്.






