Spread the love

കൂരാച്ചുണ്ട്: മൊബൈല്‍ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളില്‍ പെരുമ്പാമ്പ് കയറിക്കൂടിയത് നാട്ടുകാരില്‍ വലിയ കൗതുകമുണർത്തി.

video
play-sharp-fill

കൂരാച്ചുണ്ട് മേലെ അങ്ങാടിയില്‍ പ്രവർത്തിക്കുന്ന ‘ഓക്സോണ്‍’ മൊബൈല്‍ ഷോപ്പിലാണ് അപ്രതീക്ഷിത അതിഥിയായി പെരുമ്പാമ്പ് എത്തിയത്. കടയുടമയും നാട്ടുകാരും ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.

കടയുടമയായ ഷാമിർ സാധനം വാങ്ങാനെത്തിയ കസ്റ്റമർക്ക് ബില്ല് നല്‍കിക്കൊണ്ടിരുന്നപ്പോഴാണ് ചില്ല് അലമാരയ്ക്കുള്ളില്‍ എന്തോ അനങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകള്‍ക്കിടയില്‍ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്.

കടയ്ക്കുള്ളില്‍ പെരുമ്പാമ്പിനെ കണ്ടതോടെ കടയുടമയും കസ്റ്റമറും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.