
ഡൽഹി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങള്‍.
ബീഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റില്‍. യഥാർത്ഥ വിദ്യാർത്ഥികള്‍ക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്.
യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാർഥിയില്‍ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികള്‍ക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അടിവസ്ത്രത്തില്‍ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.







