കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തല കലത്തിനുള്ളിൽ കുടുങ്ങി : കലം മുറിച്ച്‌ മാറ്റി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

Spread the love

കല്‍പ്പറ്റ: വീടിനുള്ളില്‍ കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയില്‍ കലം കുടുങ്ങി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവ് സ്വദേശി ഡാന്റിയുടെ മകന്റെ കഴുത്തിലാണ് രാവിലെ കളിക്കുന്നതിനിടെ അലുമിനീയം കലം കുടുങ്ങിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ക്ക് കലം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എട്ടരയോടെ ബത്തേരി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സംഘമെത്തി അരമണിക്കൂറോളം ശ്രമിച്ച്‌ കലം മുറിച്ച്‌ മാറ്റിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഈ സമയമത്രയും കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group