Spread the love

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ സ്വാഗതം ചെയ്ത് നടന്‍ പൃഥ്വിരാജ്. ജെസി ഡാനിയേലിന്റെ പേരില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന തീരുമാനം സന്തോഷവും അഭിമാനവുമാണെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

video
play-sharp-fill

മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു” പൃഥ്വിരാജ് പറയുന്നു.

”ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി വ്രി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി” എന്നും പൃഥ്വിരാജ് കുറിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെല്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.