മിസ്റ്റർ പ്രൊഡ്യൂസർ , എന്താണിത് ? നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ് : നടനും പ്രൊഡ്യൂസറുമായ അജുവിനോട് നയൻതാര
സ്വന്തം ലേഖിക
നിവിൻ പോളിയും നയൻതാരയും നായികയും നായകനുമാകുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അജു വർഗീസാണ് നിർമ്മാതാവ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഒരു ചിത്രത്തെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് അജു വർഗീസെന്ന് നമുക്കെല്ലാമറിയാം. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷൻ പോസ്റ്റുകളിലൂടെയാണ് അജു പ്രേക്ഷകർക്ക് പ്രിയങ്കരനായത്. മിക്കപ്പോഴും സ്വയം ട്രോളിക്കൊണ്ടായിരിക്കും പ്രമോഷൻ. അത്തരത്തിലൊരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിസ്റ്റർ പ്രൊഡ്യൂസർ, എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ് എന്ന അടിക്കുറിപ്പോടെ നയൻതാര ചെക്ക് പിടിച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അജുവർഗീസ്.വളരെപ്പെട്ടെന്ന് തന്നെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ഇന്നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്.