ഇരുപത്തിയഞ്ച് കിലോയോളം മാനിറച്ചിയും തോക്കുമായി വേട്ടക്കാരൻ പിടിയിൽ
സ്വന്തം ലേഖിക
തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ മാനിനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടെ വേട്ട സംഘത്തിലെ ഒരാളെ വനം വകുപ്പ് അധികൃതർ പിടികൂടി.
തവിഞ്ഞാൽ വിമലനഗർ ആലക്കാമുറ്റം രാമനാ(46)ണു പിടിയിലായത്. രാമന്റെ അനുജൻ ബാലൻ, വിമലനഗർ സ്വദേശികളായ വെള്ളരി സുരേഷ്, വെള്ളരി വിനോദ്, തിരുനെല്ലി സ്വദേശി ഉണ്ണി, മാനന്തവാടി സ്വദേശികളായ മറ്റു രണ്ടു പേർ എന്നിവർ ഓടി രക്ഷപ്പെട്ടു.സംഘത്തിൽനിന്ന് 25 കിലോയോളം മാനിറച്ചിയും തോക്കും സുമോ ജീപ്പും വെടിമരുന്നും അമ്പും വില്ലും പിടികൂടി. അപ്പപാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാൻവേട്ട കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പപാറ ഷങ്കുമൂല ആക്കൊല്ലി എസ്റ്റേറ്റിനു സമീപം വനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് പുള്ളിമാനിറച്ചി പിടികൂടിയത്. പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ട് വനപാലകസംഘം തെരച്ചിൽ നടത്തുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.