ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു; യുവാവിന് ദാരുണാന്ത്യം
കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു. കുണ്ടാര്‍ ഉയിത്തടുക്കയിലെ സാജിദ്(32) ആണു മരിച്ചത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സഫ്രാന്‍ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിൽ മുള്ളേരിയ പെരിയടുക്കയിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന മാരുതി 800 കാറിനു മുകളിലാണു മരം വീണത്. ജെസിബി ഉപയോഗിച്ചു കാറിന് മുകളില്‍ നിന്ന് മരം നീക്കിയ ശേഷമാണ് ഇരുവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജിദിന്റെ ജീവന് രക്ഷിക്കാനായില്ല.
ഉയിത്തടുക്കയിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകനാണ് സാജിദ്. സഹോദരങ്ങള്‍: റിയാസ്, സമീറ.
Whatsapp Group 1 | Whatsapp Group 2 |Telegram Group