Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. ഇന്നലെ മരിച്ച മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

video
play-sharp-fill

ഇന്ന് 12 പേർക്ക് രോഗം ഷിഗെല്ല സ്ഥിരീകരിച്ചു. പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.

പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഫുഡ് ഇൻസ്പെക്ടർമാർ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും രോഗത്തെ ചെറുക്കാൻ ചെയ്യേണ്ട പ്രതിരോധങ്ങളും എന്തൊക്കെയാണെന്ന് അറിയാം.