Spread the love

മേടം അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസാരംഭത്തില്‍ കാര്യവിജയം, തൊഴില്‍ലാഭം, മത്സര-പരീക്ഷ വിജയങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം.

video
play-sharp-fill

എന്നാല്‍ രാവിലെ 7 മണിക്ക് ശേഷം കാര്യതടസ്സങ്ങള്‍, ഉദരസംബന്ധമായ അസ്വസ്ഥതകള്‍, യാത്രാ തടസ്സങ്ങള്‍, പ്രവർത്തനമാന്ദ്യം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ വരെ കാര്യതടസ്സങ്ങള്‍, അഭിപ്രായവ്യത്യാസങ്ങള്‍, മാനസിക സമ്മർദം എന്നിവ നേരിടാം. എന്നാല്‍ 7 മണിക്ക് ശേഷം സാഹചര്യങ്ങള്‍ അനുകൂലമാവുകയും കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം): കാര്യങ്ങളില്‍ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. എന്നാല്‍ രാവിലെ 7 മണിക്ക് ശേഷം കലഹസാധ്യത, കാര്യപരാജയം, മനഃപ്രയാസം, ആഗ്രഹങ്ങള്‍ തടസപ്പെടല്‍ എന്നിവ ഉണ്ടാകാം.

കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): ദിവസാരംഭത്തില്‍ കാര്യപരാജയം, അഭിമാനക്ഷതം, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. രാവിലെ 7 മണിക്ക് ശേഷം ആരോഗ്യവും കാര്യവിജയവും ഇഷ്ടഭക്ഷണലാഭവും ലഭിക്കുന്ന അനുകൂല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം): സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം, ബന്ധുസംഗമം, സല്‍ക്കാരയോഗം, സമ്മാനലാഭം എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. എന്നാല്‍ 7 മണിക്ക് ശേഷം പാഴ്ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും ജോലിയിലും വിജയം കൈവരിക്കാം. ധനയോഗം, ആരോഗ്യവർധന, ശത്രുക്ഷയം എന്നിവയ്ക്കൊപ്പം കുടിശ്ശിക പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം): രാവിലെ അസ്വസ്ഥത,

ഉദരവൈഷമ്യം, കാര്യപരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ 7 മണിക്ക് ശേഷം കാര്യവിജയം, യാത്രാവിജയം, മത്സരവിജയം, സമ്മാനലാഭം എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളില്‍ തടസ്സങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, ആഗ്രഹഭംഗം, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാം. രാവിലെ 7 മണിക്ക് ശേഷം ഗുണദോഷങ്ങള്‍ കലർന്ന ഫലമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം): യാത്രാവിജയം, പരീക്ഷാവിജയം, അംഗീകാരം, സുഹൃദ്‌സംഗമം എന്നിവ ലഭിക്കും. എന്നാല്‍ 7 മണിക്ക് ശേഷം അപകടഭീതി, നഷ്ടസാധ്യത, ശരീരക്ഷതം, കാര്യപരാജയം എന്നിവയില്‍ ജാഗ്രത വേണം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ധനലാഭം, മത്സരവിജയം, അംഗീകാരം, ബന്ധുസമാഗമം, ശത്രുക്ഷയം എന്നിവ ലഭിക്കുന്ന അനുകൂല ദിനമാണ്. സന്തോഷവാർത്തകള്‍ പ്രിയപ്പെട്ടവരുമായി പങ്കിടാൻ അവസരം ലഭിക്കും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം): രാവിലെ കാര്യതടസ്സങ്ങള്‍, മാനസിക വിഷമം, യാത്രാതടസ്സം,
ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെടാം. എന്നാല്‍ 7 മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, നിയമവിജയം, സുഹൃദ്‌സംഗമം, ആരോഗ്യവർധന എന്നിവ പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ധനതടസ്സം,

യാത്രാപരാജയം, മാനസിക സമ്മർദം എന്നിവ നേരിടേണ്ടി വരാം. വിവിധ മേഖലകളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വന്നുചേരാൻ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുക.