
ബോസ്റ്റൺ: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ.
ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു നോർവെയുടെ ജയം.
ലിയോ ഓസ്റ്റിഗാർഡും ക്രിസ്റ്റിയൻ തോർസ്‌റ്റ്വെറ്റുമാണ് നോർവെയുടെ ഗോൾ സ്‌കോറർമാർ. ലോകകപ്പിൽ നോർവെയുടെ ആദ്യ ജയമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിയാരംഭിച്ച് 29-ാം മിനിറ്റിൽ നോർവെ മുന്നിലെത്തി.
ഡേവിഡ് മൊല്ലെർ വോൾഫെയുടെ അിസ്സ്റ്റിൽ നിന്ന് എർലിങ് ഹാളണ്ടാണ് ഗോൾ നേടിയത്.
പിന്നാലെ 39-ാം മിനിറ്റിൽ ഐമെൻ ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി.
43-ാം മിനിറ്റിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കുറിച്ചു.
ഇറാഖ് ഡിഫൻഡറും ഗോൾകീപ്പർ ജലാൽ ഹസ്സനും തമ്മിലുണ്ടായ ധാരണപ്പിശകിൽ പന്ത് തട്ടിയെടുക്കാനുള്ള ഹാളണ്ടിന്റെ ശ്രമമാണ് ഗോളിൽ കലാശിച്ചത്.
പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഹസന്റെ ഷോട്ട് ഹാളണ്ടിന്റെ കാലിലിടിച്ച് വലയിൽ കയറുകയായിരുന്നു.
76-ാം മിനിറ്റിൽ നോർവെയുടെ വിജയമുറപ്പിച്ച ഗോളെത്തി. ഓസ്റ്റിഗാർഡാണ് ഗോൾ സ്‌കോർ ചെയ്തത്.
കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ക്രിസ്റ്റിയൻ തോർസ്‌റ്റ്വെറ്റ് നോർവെയുടെ ഗോൾ പട്ടിക പൂർത്തിയാക്കി







