
തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസെസ് നടപടികൾ ഇന്നാരംഭിക്കും.
ജൂലായ് ഒന്നു മുതൽ 30 വരെയാണ് വീടുകളിലെത്തി കണക്കെടുക്കുക. ജാതി തിരിച്ചുള്ള കണക്കെടുപ്പാണ് ഇത്തവണത്തെ പ്രത്യേകത.
ഡിജിറ്റൽ കണക്കെടുപ്പ് നടത്തുന്നത് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011ലാണ് മുമ്പ് സെൻസസ് നടന്നത്. ആദ്യഘട്ടത്തിൽ സെൽഫ് എന്യൂമറേഷനും വീടുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ കണക്കുമെടുക്കും. രണ്ടാംഘട്ടത്തിൽ തൊഴിൽ, ജാതി തുടങ്ങി മറ്റ് വിവരങ്ങളെടുക്കും. അടുത്തവർഷം മാർച്ചിൽ സെൻസസ് പൂർത്തിയാകും.
സംസ്ഥാനത്ത് അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമുൾപ്പെടെ 61,282 എന്യൂമറേറ്റർമാരും 10,189 സൂപ്പർവൈസർമാരുമുൾപ്പെടെ 71,471ജീവനക്കാരാണ് സെൻസസിനെത്തുക. 682 പട്ടണങ്ങളിലും 758 ഗ്രാമങ്ങളിലുമായി 58,619 വീടുകളുടെ പട്ടിക ബ്ളോക്കുകളിലായാണ് സെൻസസ് നടത്തുക.
ഡിജിറ്റലായി ചെയ്യാവുന്നതിനാൽ ഇന്നു മുതൽ 30 വരെ ജനങ്ങൾക്ക് വെബ്സൈറ്റിലും മൊബൈൽ ആപ്പിലൂടെയും സ്വയം വിവരങ്ങൾ (സെൽഫ് എന്യൂമറേഷൻ) നൽകാം. ഇത് നിർബന്ധമല്ല. സെൽഫ് എന്യൂമറേഷൻ ചെയ്താലും ഉദ്യോഗസ്ഥർ വീടുകളിലെത്തി നൽകിയ വിവരംശരിയാണോ എന്ന് പരിശോധിക്കും.







