Spread the love

കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി സർവീസിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്‍പതിന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

video
play-sharp-fill

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, യു ഡി എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യ യാത്രക്കാരി ക്കുള്ള ടിക്കറ്റ് സ്പീക്കർ നൽകി. കോട്ടയം – ചേർത്തല റൂട്ടിൽ ആണ് ആദ്യ സർവീസ് പോയത്.

ഇതോടനുബന്ധിച്ച്‌ ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്തു
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എം.എല്‍.എയും പുതുപ്പള്ളിയില്‍ രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചത്.

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എല്‍. എ നിര്‍വഹിച്ചു.
വൈക്കം നിയമസഭാ മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ.ബിനിമോന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കോട്ടയം ജില്ലയില്‍ 162 ഓര്‍ഡിനി സര്‍വീസുകളാണു വിവിധ ഡിപ്പോകളിലായി ഉള്ളത്.

പല പ്രധാന റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി. സര്‍വീസില്ല, ഉണ്ടെങ്കില്‍ അവ ഫാസ്റ്റോ, സൂപ്പര്‍ ഫാസ്റ്റോ ആയിരിക്കും.
ചങ്ങനാശേരിയില്‍ 55 എണ്ണത്തില്‍ 44എണ്ണവും വൈക്കത്തു 48 എണ്ണത്തില്‍ 34 എണ്ണവും ഈരാറ്റുപേട്ടയില്‍ 39 എണ്ണത്തില്‍19 എണ്ണവും ഓര്‍ഡിനറികളാണ്.
എം.സി. റോഡില്‍ എപ്പോഴും കെ.എസ്.ആര്‍.ടി. സര്‍വീസ് ഉണ്ടെങ്കിലും ഭൂരിഭാഗവും ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ശ്രേണിയിലുള്ളതാണ്.
കോട്ടയത്തു നിന്നു കുമളി, മുണ്ടക്കയം, എരുമേലി, പാലാ, കൂത്താട്ടുകുളം, ചേര്‍ത്തല, ചങ്ങനാശേരി എന്നിവിടങ്ങളിലേക്ക് ഓര്‍ഡിനറി സര്‍വീസുകളുണ്ടെങ്കിലും എണ്ണം കുറവാണ്.

ഏറ്റവും തിരക്കേറിയ കോട്ടയം – മെഡിക്കല്‍ കോളജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പേരിനു മാത്രമാണ്.
മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നുള്ള മലയോര സര്‍വീസുകളിലും ഭൂരിഭാഗവും സ്വകാര്യ ബസുകളാണ്. ഹ്രസ്വദൂര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വീസുകള്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ഭൂരിഭാഗവും നിലച്ചു പോയി.
ജില്ലയില്‍ ആകെയുള്ള കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ദിവസവും 1.30 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നുവെന്നും 1.40 ലക്ഷം യാത്രക്കാര്‍ ബസില്‍ കയറുന്നുവെന്നുമാണ് കണക്ക്. ഇവരില്‍ 45 ശതമാനം സ്ത്രീകളാണ്.
എന്നാല്‍, ഈ ബസുകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ക്ലാസ് സര്‍വീസുകളാണ്. മറ്റു ജില്ലകളില്‍ നിന്നു ജില്ലയിലേക്ക് എത്തുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ വളരെ കുറവാണ്. വൈക്കം, ചങ്ങനാശേരി ഡിപ്പോകളിലെ ചില ഓര്‍ഡനറി സര്‍വീസുകളില്‍ 60 ശതമാനം വരെ സ്ത്രീ യാത്രക്കാരാണ്. വിവിധ മേഖലകളിലെ തൊഴിലാളികളായ ഇവര്‍ക്കു സൗജന്യ യാത്ര ഏറെ ഗുണപ്രഥമാകും.